കാഴ്ച പരിമിതർക്ക് ഇനി പള്ളികളിൽ ബ്രെയിൽ ഖുർആൻ.
പള്ളികളിലേക്കുള്ള ബ്രെയിൽ ഖുർആൻ വിതരണ പദ്ധതിയും പെൻഷൻ വിതരണവും
ഫറോക്ക്:
പള്ളികളിലേക്കുള്ള ബ്രെയിൽ ഖുർആൻ വിതരണ പദ്ധതി ഉദ്ഘാടനം ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ ആദൃശേരി നിർവ്വഹിച്ചു. പ്രൊഫസർ എം.എ.പരീത് അധ്യക്ഷത വഹിച്ചു.
കിടപ്പിലായ കാഴ്ച പരിമിതർക്കുള്ള പെൻഷൻ പദ്ധതി ഹസ്സൻ സിദ്ധീഖ് ബാബു ഉദ്ഘാടനം ചെയ്തു.ഡോ: കോയക്കുട്ടി ഫാറൂഖി രചിച്ച നമസ്ക്കാരം ഖുർആനിലും സുന്നത്തിലും എന്ന പുസ്തകം ആയിഷ സമീഹ ഏറ്റുവാങ്ങി. ഡോ: കോയക്കുട്ടി ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡണ്ട് പി എഅബ്ദുൽ കരീം, ജനറൽ സെക്രട്ടറി പി.ടി.മുഹമ്മദ് മുസ്തഫ,
വൈ. പ്രസിഡണ്ട് ഹംസ ഇരിങ്ങല്ലൂർ, വി.പിബഷീർ, സിദ്ദീഖ് വൈദ്യരങ്ങാടി, ഉമ്മർകോയ തുറക്കൽ, പി.വി മുഹമ്മദാലി, എ.അബ്ദുൾ റഹീം ,കെ.ഖാദർ, പി.അബൂബക്കർ , എന്നിവർ പ്രസംഗിച്ചു.