താലൂക് ആശുപത്രി
പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ കണ്ടു വിലയിരുത്തുന്നതിനും കൂടുതൽ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തുന്നതിനുമായി കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ എം കെ മുനീർ ആശുപത്രി സന്ദർശിച്ചു.
താലൂക് ആശുപത്രി താമരശ്ശേരി നബാർഡ് ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ കണ്ടു വിലയിരുത്തുന്നതിനും കൂടുതൽ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തുന്നതിനുമായി കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ എം കെ മുനീർ താലൂക് ആശുപത്രി താമരശ്ശേരി സന്ദർശിച്ചു.
ആശുപത്രി വികസന പ്രവർത്തനങ്ങൾക്കായി 13കോടി രൂപയാണ് നമ്പാർഡ് വഴി അനുവദിച്ചിട്ടുള്ളത്. അതിൽ ആദ്യ ഘട്ടത്തിൽ 3.4 കോടി യുടെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായി കൊണ്ടിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ലക്ഷ്യ സ്റ്റാൻഡേർഡ് ലുള്ള ഗൈനക്കോളജി വിഭാഗം ആണ് ഉൾപ്പെടുന്നത്.പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ തീർക്കണമെന്നും എത്രയും വേഗം പുതിയ ബ്ലോക്ക് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന അവസ്ഥയിലേക്ക് എത്തിക്കണമെന്നും എം എൽ എ നിർദേശിച്ചു..യോഗത്തിൽ താമരശ്ശേരി താലൂക് ആശുപത്രി സൂപ്രന്റ് ഡോ കേശവനുണ്ണി സ്വാഗതം പറഞ്ഞു
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധീഖ് അലി, ആരോഗ്യ -വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. പി സുനീർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സ ഷഹന
ബ്ലോക്ക് മെമ്പർ മാരായ സുമ രാജേഷ്, കൗസർ മാഷ്, വാർഡ് മെമ്പർ മഞ്ജിത, എച്ച്. എം. സി അംഗം ഹാഫിസ്,ശ്രീ സുബാഷ് അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ, ശ്രീ ബിജു, കോൺട്രാക്ടർ സിവിൽ, ശ്രീ സുരേഷ് കോൺട്രാക്ടർ ഇലക്ട്രിക്കൽ, ആശുപത്രി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു