വിഷുവിന് ജൈവ പച്ചക്കറികൾ നൽകി
പെരുമണ്ണ എ എൽ പി സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടത്തിൽനിന്നും വിളവെടുത്ത പച്ചക്കറികൾ പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് നൽകി.
സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽനിന്നും വിളവെടുത്ത വെള്ളരി, വെണ്ട, പയർ, പടവലം തുടങ്ങിയ പച്ചക്കറികളാണ് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി നൽകിയത്.
സ്കൂൾ എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, അധ്യാപകരായ പി കെ അഖിലേഷ്, കെ ഇ നജീബ്, എം പി ടി എ അംഗം ശ്രീമതി. ഷഹീദ എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ ശ്രീ കെ കെ ഷമീർ ബഡ്സ് സ്കൂൾ അധ്യാപികയായ ശ്രീമതി ഹസീന ടീച്ചർക്ക് കൈമാറി.