ജമാഅത്തെ ഇസ്ലാമി ചിറയിൻകീഴ് ഏരിയ ഇഫ്താർ മീറ്റ്
ജമാഅത്തെ ഇസ്ലാമി ചിറയിൻകീഴ് ഏരിയ മുരുക്കുംപുഴ ഇസ്മിക് സെന്ററിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.രാഷ്ട്രീയ-മത-സാമൂഹിക-സംസ്കാരിക-മാധ്യമ രംഗത്തുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. സൗഹൃദത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കൽ അനിവാര്യമായ വർത്തമാനകാലത്ത് ഇത്തരം കൂടിച്ചേരലുകൾ ഏറെ പ്രസക്തമാണെന്ന് പങ്കെടുത്ത പ്രമുഖ വ്യക്തിത്യങ്ങൾ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം ജില്ല പ്രസിഡന്റ എസ് അമീൻ ഉദ്ഘാടനം നിർവഹിച്ചു.
ഏരിയ പ്രസിഡന്റ കബീർ എസ് അധ്യക്ഷത വഹിച്ചു.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഹരിപ്രസാദ്, മുരുക്കംപുഴ ഡിവിഷൻ മെമ്പർ അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. റഷീദ് സമാപനം നിർവഹിച്ചു. നൂറോളം പേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു.