ശേഖരിച്ച മാലിന്യത്തിൽ നിന്ന് ഭൂമിയുടെ മാതൃക തീർത്ത് ഹരിതകർമസേന
ഉണ്ണികുളം പഞ്ചായത്തിന്റെ മാലിന്യസംസ്കരണ പദ്ധതിയായ "ഗ്രീൻ ഉണ്ണികുളം ക്ലീൻ ഉണ്ണികുളം " പദ്ധതിയുടെ ഭാഗമായി കേരള ഗ്രാമനിർമാണ സമിതിയുടെയും ഹരിതകർമസേനയുടെയും ആഭിമുഖ്യത്തിൽ ഗ്രീൻ വോംസ് ഇക്കോ സൊല്യൂഷന്റെ സഹായത്തോടുകൂടി പഞ്ചായത്ത് അങ്കണത്തിൽ ഭൗമദിനാഘോഷം സംഘടിപ്പിച്ചു ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിർമിച്ച ഭൂമിയുടെ മാതൃക പഞ്ചായത്ത് അധികൃതർക്ക് കൈമാറുകയും പഞ്ചായത്ത് അങ്കണത്തിൽ പ്രദര്ശിപ്പിക്കുകയും ചെയ്തു പ്രസ്‌തുത പരിപാടിയിൽ ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൻ ബിച്ചു ചിറക്കൽ ,വികസന ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെർപേഴ്സൻ ഷബ്‌ന ടീച്ചർ , സെക്രട്ടറി സതീശൻ സി.പി, മെമ്പർമാരായ വിമലകുമാരി, ശ്രീധരൻ മലയിൽ, ശശീന്ദ്രൻ ഓ എം , ക്ലർക്കി ഫാത്തിമ , ഹരിതകർമ സേന അംഗങ്ങൾ , കെ.ജി.എൻ.എസ് പ്രതിനിധികളായ ആകാശ്, റോഷ്‌ന,ഷാക്കിർ നിഹാൽ എന്നിവർ പങ്കെടുത്തു.