ജാമിഅ ബദ്‌രിയ്യയിൽ ഇഫ്താർ മീറ്റും പ്രാർത്ഥനയും സംഘടിപ്പിച്ചു.
പെരുമണ്ണ :
ജാമിഅ ബദ്‌രിയ്യ പൂർവ്വ വിദ്യാർത്ഥി സംഘടന നുസ്റത്തുൽ ഇഖുവാൻ ഫെഡറേഷന് കീഴിൽ ഇഫ്താർ മീറ്റും പ്രാർത്ഥനയും സംഘടിപ്പിച്ചു. മനുഷ്യത്വത്തിൻ്റെ മുഖങ്ങൾ അന്യമാവുന്ന സ്നേഹത്തിൻ്റെയും സൗഹാർദത്തിൻ്റെയും സന്ദേശം പകരുന്ന സംഗമങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്ന് പി.വി അബ്ദുറഹിമാൻ ബാഖവി അഭിപ്രായപ്പെട്ടു. ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ശാഹുൽ ഹമീദ് അൽ അസ്ഹരി അദ്ധ്യക്ഷനായി. ടി.എ ഹുസൈൻ ബാഖവി അനുഗ്രഹ ഭാഷണം നടത്തി. കെ.ടി അബ്ദുറഹിമാൻ ഫൈസി പൊന്മള മുഖ്യപ്രഭാഷണം നടത്തി. ഇല്യാസ് വാഫി, നിസാർ ദാരിമി, അനീസ് ഹൈതമി, ജാബിർ ഫൈസി, സ്വാലിഹ് ബാഖവി, സൽമാൻ ബാഖവി തുടങ്ങിയവർ സംസാരിച്ചു. ഹാഫിള് ജുനൈദ് ബാഖവി സ്വാഗതവും സി.പി അഷ്റഫ് ഫൈസി നന്ദിയും പറഞ്ഞു.