ഗ്ലോബൽ കെ എം സി സി
ഹൈദരലി തങ്ങൾ അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
രാമനാട്ടുകര:
എഫ്. സി റോഡ് ഗ്ലോബൽ കെ എം സി സി കമ്മിറ്റി
അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
രാമനാട്ടുകര കെ ഹിൽസ് ഹെരിറ്റേജ് കൺവൻഷൻ സെൻ്ററിൽ നടന്ന സംഗമത്തിൽ സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും നാന്നൂറിൽ പരം ആളുകൾ പങ്കെടുത്തു.
എം എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.പ്രാർത്ഥനക്ക് അബ്ദുസ്സലാം ഫൈസി കാളികാവ് നേതൃത്വം നൽകി.
യാതൊരുവിധ പാർലന്ററി സ്ഥാനവും അലങ്കരിക്കാതെ നാട്ടിലെയും മറുനാട്ടിലെയും വിഭിന്ന മേഖലകളിലുള്ള ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് നടുവിൽ സാന്ത്വന സ്പർശമായ് നിലകൊണ്ട ജനകീയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്നും കേരളത്തിൻ്റെ മതേതര പാരമ്പര്യം സംരക്ഷിക്കാൻ ഹൈദരലി തങ്ങൾ കാത്തു സൂക്ഷിച്ച വിനയത്തിൻ്റെ പാത ഏവർക്കും മാതൃകയായിരുന്നുവെന്നും അനുസ്മരണ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പാറോൽ മമ്മൈസഹാജി അധ്യക്ഷനായി.വി.പി ഷബീർ സ്വാഗതം പറഞ്ഞു.മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ മുഹമ്മദ് കോയ, , പാച്ചീരി സൈതലവി, ഉസ്മാൻ പാഞ്ചാള, പി..കെ അബ്ദുൽ ലത്തീഫ് ,പി.കെ അസീസ്, കെ സലീം, എ.പി.എസ് കോയ,ഹനീഫ പണ്ടികശാല,
സിദ്ദീഖ് വൈദ്യരങ്ങാടി,കമ്മു ,സമദ്, പി മഹ്സൂം,റഷീദ്, പി സൈനുൽ ആബിദ് ,ടി ശിഹാബ് ,പി സി റാഫി പാഞ്ചല,ഷഫീക് പി കെ,റഫീഖ് കെ,റഫീഖ് മാളിരി,ശാഫി പി ,മുസ്തഫ,കെ. അമ്പവു,അൻവർ കിഴില്ലത്,റഊഫ് ,ബിച്ചമു,അസീസ്, ഗ ഫൂർ പി.കെ, റാഷിദ് പി പി സംസാരിച്ചു