എം.എല്‍.എക്ക് നിവേദനം സമര്‍പ്പിച്ചു
കൊടിയത്തൂര്‍:
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാംവാര്‍ഡ് പ്രദേശത്തെ വിവിധ വികസന പദ്ധതികള്‍ക്കായി തിരുവമ്പാടി എം.എല്‍.യുടെ ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്നഭ്യര്‍ഥിച്ച് ഗ്രാമപഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തില്‍ ലിന്റോ ജോസഫ് എം.എല്‍.എക്ക് നിവേദനം സമര്‍പ്പിച്ചു.
മെംബര്‍ ടി.കെ അബൂബക്കര്‍, ബിനോയ്, സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. നിവേദനം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് എം.എല്‍.എ ഉറപ്പു നല്‍കിയതായി ശിഹാബ് മാട്ടുമുറി അറിയിച്ചു.