Peruvayal News

Peruvayal News

തോട്ടുമുക്കത്തെ പൊളിക്കാനിരുന്ന സ്കൂൾ കെട്ടിടം മഴയത്ത് തകർന്നു വീണു.

തോട്ടുമുക്കത്തെ പൊളിക്കാനിരുന്ന സ്കൂൾ കെട്ടിടം മഴയത്ത് തകർന്നു വീണു.

 തോട്ടുമുക്കം :
തോട്ടുമുക്കം ഗവണ്മെന്റ് യു. പി സ്കൂളിൽ പുതിയ കെട്ടിടം നിലവിൽ വന്നതിന് ശേഷം ഉപയോഗശൂന്യമായിരുന്ന പഴയ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ പെയ്ത കനത്ത മഴയിൽ തകർന്നത്.

        
കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി നവീകരണ പ്രവര്‍ത്തികൾ തുടങ്ങാനിരിക്കെയാണ് അപകടം. അതേസമയം കെട്ടിടം തകര്‍ന്നത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. തകർന്ന കെട്ടിടം ഉടൻതന്നെ പുനർ നിർമ്മിക്കുമെന്ന് പി ടി എ ഭാരവാഹികൾ അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live