ഡ്രോപ് ഇൻ സെന്റർ
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത
ഉദ്ഘാടനം ചെയ്തു
കാരശ്ശേരി :
കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ മുക്കം സോണിൽ അതിഥി തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡ്രോപ് ഇൻ സെന്റർ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ പ്രൊജക്ട് ഡയറക്ടർ പി .കെ നളിനാക്ഷൻ അദ്ധ്യക്ഷം വഹിക്കുകയും ഡോ : എസ്.കെ ഹരികുമാർ [ Team Leader TSU KSACS ] മുഖ്യ പ്രഭാഷണം നടത്തുകയും അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു.
ചടങ്ങിൽ കാരശ്ശേരി ഹെൽത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ: സജിന , ഹെൽത് ഇൻസ്പെക്ടർ അരവിന്ദൻ ,ഓയിസ്ക മുക്കം ചാപ്റ്റർ ഭാരവാഹികളായ സുകുമാരൻ മാസ്റ്റർ, വധുത് റഹ്മാൻ , അബൂബക്കർ , കരുണാകരൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രൊജക്ട് മാനേജർ കെ.വി അമിജേഷ് സ്വാഗതം പറയുകയും മുക്കം സോൺ ഫീൽഡ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ മൂത്തോനമീത്തൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.