കക്കോടിയിൽ വെൽഫെയർ പാർട്ടി പതിനൊന്നാം
സ്ഥാപക ദിനം ആചരിച്ചു
കക്കോടി വെൽഫെയർ പാർട്ടി പതിനൊന്നാം സ്ഥാപക ദിനം എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂചിതമായി ആചരിച്ചു.
മണ്ഡലം ട്രഷറർ കെ. സലാഹുദ്ധീൻ ചേളന്നൂർ ഏഴേ ആറിൽ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. വി. എം. ഷബീർ, ഫൈസൽ ബി. വി, മേലെടത് നജീബ്, മുഹമ്മദ് യാസീൻ, വി. എം. സുലൈമാൻ, ഷിയാസുദ്ധീൻ ഇബ്നു ഹംസ എന്നിവർ സംബന്ധിച്ചു.
കക്കോടിയിൽ പ്രസിഡന്റ് കെ. യൂസുഫ് പതാക ഉയർത്തി. അബ്ദുൽ കാദർ, ഉമ്മർ കോയ, തസ്‌നീം, മിൻഹാജ് എന്നിവർ സംസാരിച്ചു.
പള്ളിപൊയിലിൽ മണ്ഡലം കമ്മിറ്റി അംഗം വാസു പ്രദീപ് പതാക ഉയർത്തി. ഹാരിസ് മെഹ്റാൻ, ഫസ്‌നാത്. കെ, റമീസ്, ഇർഷാദ്, ജുനൈദ് എന്നിവർ പങ്കെടുത്തു.
നന്മണ്ടയിൽ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് പതാക ഉയർത്തി. സാലിഹ് കെ. വി, അബൂബക്കർ, മൻസൂറലി, രജ. എം എന്നിവർ സന്നിഹിതരായിരുന്നു.
കാക്കൂരിൽ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് മാസ്റ്റർ പതാക ഉയർത്തി. ഫ്രറ്റേർണിറ്റി മണ്ഡലം കൺവീനർ അമീർ അലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് സെക്രട്ടറി മുശ്മീർ, പി. ബഷീർ മാസ്റ്റർ, നസീം ആർ. എസ്, മുജ്തബ കെ. പി, ഫാസിൽ. കെ, റഹീം എം. ടി എന്നിവർ നേതൃത്വം നൽകി.
കിഴക്കു മുറിയിൽ എഞ്ചിനീയർ എം. അലി പതാക ഉയർത്തി. കെ. ടി. റസാക്ക്, എൻ. കെ. മുഹമ്മദ്, റാമിസ്, നസീഹ്. എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.