കഷ്ടതകൾ അനുഭവിക്കുന്നവർക്കു എന്നും മുസ്ലിം ലീഗ് തണലായിട്ടുണ്ടാകും.
അഡ്വ: പി.എം.എ സലാം.
കഷ്ടതകൾ അനുഭവിക്കുന്നവർക്ക് എന്നും തണലായിട്ടുണ്ടാകും മുസ്ലിം ലീഗെന്നും ആ പാർട്ടിയെ സഹായിക്കേണ്ടത് ഓരോ പാർട്ടി പ്രവർത്തകന്റെയും പോഷകപ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെയും കടമയായി കാണണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:പി.എം.എ. സലാം പ്രസ്ഥാവിച്ചു. കേരള കലാ ലീഗ് , സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ - മുസ്ലിം ലീഗ് , സംസ്ഥാന പ്രവർത്തന ഫണ്ടായ എന്റെ പാർട്ടിക്ക് എന്റെ ഹദിയ ,കാമ്പയിൻ മലപ്പുറം തിരൂരങ്ങാടിയിൽ വെച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കലാലീഗ്, സംസ്ഥാന പ്രസിഡണ്ട് തൽഹത്ത് കുന്ദമംഗലം അദ്ധ്യക്ഷനായി. ഉന്നതാധികാര സമിതിചെയർമാൻ ടി.എം.സി.അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബഷീർ പന്തീർപാടം സ്വാഗതമാംശസിച്ചു. കമ്മറ്റി അംഗങ്ങളായ കെ.വി.കുഞ്ഞാദു, ടി.കെ അബ്ദുള്ളക്കോയ , എന്നിവരും പങ്കെട്ത്തു. കലാലീഗിന്റെ കേരളത്തിലാകമാനമുള്ള പ്രവർത്തകർ എന്റെ പാർട്ടിക്ക് എന്റെ ഹദിയ എന്ന മുസ്ലിം ലിഗ് കാമ്പയിൻ വമ്പിച്ച വിജയമാക്കാൻ രംഗത്തിറങ്ങണമെന്നും കഷ്ടതകൾ അനുബവിക്കുന്നവരെ സഹായിക്കുവാൻ കലാ-സാംസ്കാരിക പ്രവർത്തകരും രംഗത്തുണ്ടാ കണമെന്നും പി.എം.എ. സലാം ഉൽഘാടന വേളയിൽ ആഹ്വാനം ചെയ്തു.