മേണങ്ങൽ കുടുംബം
ശിഹാബ് തങ്ങൾ മെമ്മോറിയൽ മടവൂർ മുസ്ലിം റിലീഫ് കമ്മിറ്റി ക്ക് സഹായം കൈമാറി.
മടവൂർ : വിശക്കുന്നവരെ ചേർത്തു നിർത്തി അന്നമൂട്ടിയ മേണങ്ങൽ ഗോവിന്ദേട്ടന്റെ പാവനസ്മരണക്കായി മേണങ്ങൽ കുടുംബം നൽകിയ സഹായം മേണങ്ങൽ വാസു വിൽ നിന്നും ശിഹാബ് തങ്ങൾ മെമ്മോറിയൽ മടവൂർ മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡണ്ട് ഒ.വി. ഹുസൈൻ മാസ്റ്റർ സ്വീകരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.കെ. അബൂബക്കർ മാസ്റ്റർ, സെക്രട്ടറി ടി. അബ്ദുറഹിമാൻ മാസ്റ്റർ, ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് പി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, ജനറൽ സെക്രട്ടറി കാസിം കുന്നത്ത്, റിലീഫ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ.റഷീദ്, പി.സി. അബ്ബാസ്, ടി.കെ. മജീദ് ഹാജി, ടി.കെ. അഷ്‌റഫ്, പി. ഷരീഫ് മാസ്റ്റർ, ഗോവിന്ദേട്ടന്റെ കുടുംബാംഗങ്ങൾ സംബന്ധിച്ചു.