ചെറുവാടിയിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
ചെറുവാടി :
കഴിഞ്ഞ നാൽപത് വർഷത്തോളമായി ചെറുവാടിയിൽ വിതരണം ചെയ്ത് വരുന്ന മുസ്ലീം ലീഗ് വെൽഫെയർ കമ്മറ്റിയുടെ റിലീഫി കിറ്റുകൾ അഞ്ചൂറോളം പേർക്ക് വിതരണം ചെയ്തു. വിതരണോദ്ഘാടനം മണ്ഡലം മുസ്ലീം ലീഗ് ജന സെക്രട്ടറി കെവി അബ്ദു റഹ്മാൻ വാർഡ് മുസ്ലീം ലീഗ് ജന സെക്രട്ടറി ജബ്ബാർ പുത്തലത്തിന് ലിസ്റ്റ് കൈമാറി നിർവ്വഹിച്ചു.
വാർഡ് മുസ്ലീം ലീഗ് പ്രസിടണ്ട് ഗുലാം ഹുസൈൻ കുറുവാടങ്ങൽ അധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹ്റ വെള്ളങ്ങോട്ട്, പഞ്ചായത്ത് മുസ്ലീം ലീഗ് ജന:സെക്രട്ടറി എൻകെ അഷ്റഫ് ട്രഷറർ എസ്എ നാസർ, കെവി സലാം മാസ്റ്റർ,വൈത്തല അബൂബക്കർ,കെഎച്ച് മുഹമ്മദ്, മൊയ്തീൻ മാസ്റ്റർ, എൻ കുഞ്ഞൻ, അസീസ് പുത്തലത്ത്, അബ്ദുറഹ്മാൻ കണിച്ചാടി തുടങ്ങിയവർ സംസാരിച്ചു.
മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി എൻ ജമാൽ സ്വാഗതവും, നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.