കൊയിലാട് രിഫാഇയ്യ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
കൊടുവള്ളി :
പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅവാ സെന്ററിൽ നടന്നു വരാറുള്ള ബീവി ഫാത്തിമ (റ) യുടെ ആണ്ടു നേർച്ചയും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു .
വൈകീട്ട് മണിക്ക് നടന്ന മൗലിദ് പാരായണ സദസ്സിന്ന് യാഹൂ അഹ്സനി, ഉബൈദുള്ള സഖാഫി, ശംസു സഖാഫി പാലക്കുന്നു, മുഹമ്മദ് സഖാഫി നേതൃത്വം നൽകി ഉദ്ഘടന സെക്ഷനിൽ കൊയിലാട് കുഞ്ഞി സീതി കോയ തങ്ങളുടെ അധ്യക്ഷതയിൽ ഒ പി ഐ കോയ ഉദ്ഘാടനം ചെയ്തു
സി കെ മുഹമ്മദ് മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി,കേരള സർക്കാർ മുൻ ഇൻഫോർമേഷൻ വകുപ്പ് ഡയറക്ടർ എ അബ്ദുൽ ഹകീം നഹ, അബ്ദുറഹ്മാൻ സഖാഫി അമ്പലകണ്ടി, അബൂബക്കർ ഹാജി കിഴക്കോത്ത്, ജാഫർ മാസ്റ്റർ പ്രിൻസിപ്പാൾ മണാശ്ശെരി ഹൈ സ്കൂൾ, സാദിഖ് കൂളിമാട് സംബന്ധിച്ചു, സമാപന ദുആ ദുആ മജ്‌ലിസ്ന് സയ്യിദ് സകരിയ്യ തങ്ങൾ നേതൃത്വം നൽകി.