തിരുവമ്പാടിയിൽ
ലോക പ്രതിരോധ കുത്തിവെപ്പ് വാരാചരണം നടത്തി
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ തിരുവമ്പാടി FHC കോൺഫറൻസ് ഹാളിൽ വച്ച് ലോക പ്രതിരോധ കുത്തിവെപ്പ് വാരാചരണം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
മുഹമ്മദലി കെ എം. അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബീന പി, ഹെൽത്ത് ഇൻസ്പെക്ടർഎം.സുനീർ സ്റ്റാഫ് നേഴ്സ് ലിമിജോൺ JHI ഗിരീഷ്കുമാർ കെ ,മിനിVM എന്നിവർ സംസാരിച്ചു.
വാരാചരണ സന്ദേശമായ 'എല്ലാവർക്കും ദീർഘായുസ്സിനായി' (ലോങ്ങ് ലൈഫ് ഫോർ ഓൾ )എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹുസൈൻ, PHN ഷില്ലി എൻ.വി.എന്നിവർ ക്ലാസെടുത്തു. വാരാചരണൻ്റെ ഭാഗമായി സന്ദേശറാലി ഗർഭിണികൾക്കും അമ്മമാർക്കും ബോധവൽക്കരണ ക്ലാസ്സ്, പോസ്റ്റർ പ്രദർശനം എന്നീ പരിപാടികൾ നടത്തി.