കാരുണ്യ പ്രവർത്തനത്തിന് സനേഹ ആദരവ്
വെള്ളിപറമ്പ് ചെറുകുന്നുമ്മൽ നിധിൻ വിനീത ദമ്പതികളുടെ മകൻ ലെനിൻ എന്ന കൊച്ചു മിടുക്കൻ
പാവപ്പെട്ട കാൻസർ രോഗികൾക്ക് ചെറു പ്രായത്തിൽ തന്നെ മുടി മുറിച്ചു ദാനം ചെയ്ത അഞ്ചു വയസ്സ് മാത്രം പ്രായമുള്ള യു കെ ജി വിദ്യാർത്ഥി ലെനിൻ ന് കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും പെരുവയൽ പഞ്ചായത്ത് വൈസ് പ്രഡന്റുമായ അനീഷ്‌പാലാട്ട് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ കുടുംബങ്ങങ്ങളോടൊപ്പം സി.യു.സി. പ്രസിഡന്റ് സജീവ് സി കെ, ബൂത്ത് സെക്രട്ടറി സനൂപ്, യൂത്ത് കോൺഗ്രസ് യൂണിറ്റ് സെക്രട്ടറി മിഥുൻ, രാജേഷ്, രതീഷ്, പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.