റംസാൻ - വിഷു സൗഹൃദ സംഗമം
രാമനാട്ടുകര:
തോട്ടുങ്ങൽ റസിഡന്റ് അസോസിയേഷൻ റംസാൻ - വിഷു സൗഹൃദ സംഗമം നടത്തി
സൗഹൃദം വെറും കാപട്യമായി മാറുന്ന ഈ കാലഘട്ടത്തിൽ ചെറുപ്പക്കാർ പൊതു കൂട്ടായ്മയിലേക്ക് സജീവമായി ഇറങ്ങിയാലേ അയൽപക്കവും കുടുംബങ്ങളും വിവിധ മതസ്ഥരെയും പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കൂ എന്നും അതിന് കുടുംബങ്ങളിൽ നിന്നും ചെറുപ്പത്തെ ബോധവാൻമാരാക്കണമെന്നും സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോക്ടർ ഗോപീ പുതുക്കോട് പറഞ്ഞു
പരിപാടിയിൽ ബീവറേജ് വിരുദ്ധ സമരത്തിൽ നിരാഹാരമനുഷ്ഠിച്ച ഉമ്മർ അഷറഫ് പാണ്ടികശാല, എൽ എസ് എസ് നേടിയ ഹാദിയ കെ.പി എന്നിവരെ ആദരിച്ചു
റസിഡന്റ്സ്
അസോസിയേഷൻ ഏകോപന സമിതി പ്രസിഡന്റ് പറമ്പൻ ബഷീർ പരിപാടി ഉത്ഘാടനം ചെയ്തു. അബൂബക്കർ മഞ്ചേരി തൊടി സ്വാഗതം പറഞ്ഞു. ഉമ്മർ അഷറഫ് പാണ്ടികശാല അധ്യക്ഷത വഹിച്ചു. പിസി ജനാർദനൻ മാസ്റ്റർ, ഒ. വെലായുധൻ, തോട്ടുങ്ങൽ സ്വയം സഹായക സംഘം പ്രസിഡന്റസ് സച്ചിൻ ദാസ്, സിക്രട്ടറി വിപിൻ പി.സി, തുടങ്ങിയവർ സംസാരിച്ചു കെ എം ബഷീർ നന്ദി പറഞ്ഞു.