കാരപ്പറമ്പ് സ്‌കൂൾ ഡിസൈൻ ചെയ്ത ആർക്കിടെക്‌ടിന് ദേശീയ പുരസ്കാരം
കോഴിക്കോട്: കാരപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഡിസൈൻ ചെയ്ത ആർക്കിടെക്ട് നിമിഷ ഹക്കീമിന് ദേശീയ പുരസ്കാരം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിസൈൻ ആശ്രം കൺസൾട്ടന്റ്‌സിലെ പ്രിൻസിപ്പൽ ആർക്കിടെക്‌ടാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്റ്റിന്റെ (ഐ.ഐ.എ) സാമൂഹിക പ്രതിബദ്ധതയുള്ള ആർക്കിടെക്ചർ വിഭാഗത്തിൽ മികച്ച രൂപകൽപ്പനയ്ക്കുള്ള അവാർഡിനാണ് നിമിഷ അർഹയായത്. ആർക്കിടെക്‌ട് ബ്രിജേഷ് ഷൈജൽ ഭർത്താവാണ്. മുൻ എം.എൽ.എ. എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രിസം പദ്ധതിയിലുൾപ്പെടുത്തിയാണ് സ്കൂൾ പുനരുദ്ധരിച്ചത്.