ഉപഹാരം നൽകി ആദരിച്ചു
അടിവാരം: സമസ്ത പൊതു പരീക്ഷയിൽ പുതുപ്പാടി പഞ്ചായത്തിൽ പത്താം ക്ലാസിൽ നിന്നും ടോപ് പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ റിൻഷ ഫാത്തിമക്ക് അടിവാരം മഹല്ല് കമ്മിറ്റിയും നൂറുൽഹുദാ മദ്രസ്സ സ്റ്റാഫ് കൗൺസിലും ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ മഹല്ല് പ്രസിഡന്റ് മജീദ് ഹാജി കണലാട്, സെക്രട്ടറി പുറായിൽ മുഹമ്മദ് ഹാജി, സദർ മുഅല്ലിം അബ്ദുൽ സലാം അശ്ഹരി, മഹല്ല് ഭാരവാഹികളായ വളപ്പിൽ മൊയ്തീൻ ഹാജി, കെ.എം. അബ്ദുറഹിമാൻ, ഉസ്താദുമാരായ ജബ്ബാർ ഫൈസി, ബഷീർ മുസ്‌ലിയാർ, ഇബ്രാഹിം മുസ്‌ലിയാർ, റഹീം ഫൈസി, ഇസ്മാഈൽ മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു.