Peruvayal News

Peruvayal News

കാവലാളാകുക;നാടക ക്യാമ്പയിനുമായി സദയം

കാവലാളാകുക;
നാടക ക്യാമ്പയിനുമായി
സദയം

കോഴിക്കോട്: 
കാവലാളാകുക എന്ന സന്ദേശത്തോടെ സദയം ചാരിറ്റബിൾ ട്രസ്റ്റ് നാടക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. സ്ത്രീ സുരക്ഷ,മാതൃത്വം, ലഹരിക്കും അതി ക്രമങ്ങൾക്കുമെതിരെ  തുടങ്ങിയ വിഷയങ്ങളിലാണ് 20 മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ നീളുന്ന നാടകം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, പൊതു-സ്വകാര്യ കേന്ദ്രങ്ങൾ 
തുടങ്ങിയവടങ്ങളിൽ നാടകം അവതരിപ്പിക്കും. സുനിൽകുമാർ നാഗംപാറയുടെ നേതൃത്വത്തിലുള്ള ക്യാമ്പയിന്റെ ഭാഗമായി നാടക കളരിയും ഉണ്ടായിരിക്കും. മുതിർന്നവർക്കും  കുട്ടികൾക്കും പ്രത്യേകം കളരികളുണ്ടാകും. വിവരങ്ങൾക്ക് ഫോൺ : 7907876102, 9495 614255.
Don't Miss
© all rights reserved and made with by pkv24live