ഓട്ടോറിക്ഷകളില്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 1098 രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിക്കുന്ന പദ്ധതി അസിസ്റ്റന്റ് കമ്മീഷ്ണര്‍ എ ഉമേഷ് ഉദ്‌ഘാടനം ചെയ്‌തു.
കോഴിക്കോട് ചൈല്‍ഡ്‌ലൈന്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് കുട്ടികളുടെ സുരക്ഷിതത്വ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.
എഡബ്ല്യൂഎച്ച് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍മാരായ കെ പി മുഹമ്മദ്, അഡ്വ. കെ വി അബ്ദുസ്സലാം, കോ ഓര്‍ഡിനേറ്റര്‍മാരായ കുഞ്ഞോയി പുത്തൂര്‍, മുഹമ്മദ് അഫ്സല്‍ എന്നിവര്‍ സംസാരിച്ചു.