വിഷുവിന് നൂറുമേനി വിളവെടുപ്പുമായി കുടുംബശ്രീ കൂട്ടായ്മ
കൊടിയത്തൂർ:
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ കുടുംബശ്രീ കൂട്ടായ്മ വിഷുവിന് ഒരു മുറം പച്ചക്കറി യുടെ ഭാഗമായി ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.വാർഡിലെ ഇരുപതോളം കുടുംബശ്രീ അംഗങ്ങൾ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ ആരംഭിച്ച കൃഷിക്ക് തികച്ചും ജൈവവളമാണ് ഉപയോഗിച്ചത്. നേരത്തെ വാർഡിലെ വിവിധ കുടുംബശ്രീ കൂട്ടായ്മകൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അടുക്കള തോട്ടങ്ങൾ നിർമിച്ചിരുന്നു. വിഷുദിനത്തിൻ നടന്ന വിളവെടുപ്പ് ഉത്സവത്തിന്,കെ.വി സീനത്ത്, മറിയം ബേബി, ശരീഫ, പി.ഷംല, പി പി ഉണ്ണിക്കമ്മു, അബ്ദുല്ല എ, മൂസ തറമ്മൽ, നാസർ കെ എന്നിവർ നേത്യത്വം നൽകി.