ഭിന്നശേഷി സംഗമം
കേരള ഭിന്നശേഷി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന റംസാൻ സംഗമം കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് സലീന സിദ്ധീഖ് അലി ഉത്ഘാടനം ചെയ്തു. റംസാൻ കിറ്റ് വിതരണം DAPL സംസ്ഥാന വൈസ് പ്രസിഡന്റ് മടവൂർ സൈനുദ്ധീൻ നിർവഹിച്ചു.
വാർഡ് മെമ്പർമാരായ സന്തോഷ്,അബ്ദുൽ അസീസ്, പൂറ്റാൽ മുഹമ്മദ്, വാസുദേവൻ,സാമൂഹ്യ പ്രവർത്തകനായ സലീം മടവൂർ, TK അബൂബക്കർ മാസ്റ്റർ, അബൂബക്കർ ഹാജി,വിബിൻ എന്നിവർ മുഖ്യ അതിഥി കളായിരുന്നു.
സംഘടന ഭാരവാഹികളായ RC മുഹമ്മദ്, ഗോപാലകൃഷ്ണൻ, KK മുഹമ്മദ്,ചന്ദ്രൻ. വി. പി,അഷ്‌റഫ് വള്ളിയാട്, നളിനി, അസ്മ, സുബൈർ മൗലവി, മുജീബ്, ആമിന, എന്നിവർ സംസാരിച്ചു.