ചിപ്പിലിത്തോട് മലയോര മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷം
പുതുപ്പാടി:
ഒരാഴ്ചയായി കർഷകരുടെ ഉറക്കം കെടുത്തി കൃഷിയിടങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് കാട്ടാനകൾ വരുത്തിയത്. കായ്ഫലമുളള നിരവധി തെങ്ങുകൾ, കവുങ്ങ്, വാഴ, പ്ലാവ്, മാവ് തുടങ്ങിയ കൃഷികളാണ് ആനക്ക് ഇഷ്ടം. സന്ധ്യാസമയത്ത്
കൂട്ടമായി വരുന്ന ആനകൾ നേരം പുലരുവോളം കൃഷിയിടങ്ങളിൽ തങ്ങുകയാണ്.
പ്രദേശം സന്ദർശിച്ച് പ്രശ്ന പരിഹാരം കാണാൻ പുതുപ്പാടി യുഡിഎഫ് നേതാക്കളായ സന്തോഷ് മാളിയേക്കൽ, ബിജു താന്നിക്കാകുഴി, ഷാഫി വളഞ്ഞപാറ, രാജു വലിയാനിക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് മെമ്പർ ബുഷറ ഷാഫി, വാർഡ് മെമ്പർമാരായ സിന്ധു ജോയി, ബീന തങ്കച്ചൻ, ഷിജു ഐസക് എന്നിവർ പ്രദ്ദേശവാസികളുടെ ആവലാതികൾ മനസ്സിലാക്കുകയും
പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു.
വനാതിർത്തിയോട് ചേർന്ന ഭാഗത്ത് മൂന്നര കിലോമീറ്റർ ദൂരം വൈദ്യുത വേലി നിർമ്മിക്കാമെന്നും, അതിന്റെ പ്രവർത്തി ഉടൻ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ വളരെപെട്ടന്ന് പൂർത്തിയാക്കി പദ്ധതി നടപ്പിലാക്കുമെന്നും നേതാക്കൾ ഉറപ്പ് നൽകി.