വോൾടേജ് ക്ഷാമം പരിഹാരത്തിനായി സങ്കടഹരജി.
കൊടിയത്തൂർ :
ഇരുട്ടിനെ തോൽപ്പിക്കുന്ന വോൾട്ടേജ് ക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന പ്രദേശവാസികൾ അധികാരികളുടെ കരുണ തേടി
സങ്കട ഹരജിയുമായി രംഗത്ത്. കൊടിയത്തൂർ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂർ കണക്കഞ്ചേരി ഭാഗത്തെ ജനങ്ങളാണ് സങ്കട ഹർജിയുമായി പന്നിക്കോട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയറെ സമീപിച്ചത്.
ആക്ഷൻ കമ്മിറ്റി ചെയർമാൻ അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് നിവേദനം സമർപ്പിച്ചു. പരീക്ഷകളും റംസാനും ഉഷ്ണവും
ഒത്തുചേർന്ന സമയത്ത് വൈദ്യുതിയിൽ പ്രവർത്തിക്കേണ്ട ഒരു ഉപകരണവും വൈകുന്നേരമായാൽ പ്രവർത്തിക്കാത്തത് കാരണം പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളും വലിയ പ്രയാസം നേരിടുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അടിയന്തിര പരിഹാരം ഉണ്ടായിട്ടില്ലങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
ഭാരവാഹികളായ ഷമീം പുച്ചേരി, അനസ് കെ.പി, അബ്ദുല്ല ആശാരിക്കണ്ടി, അൻവർ കണക്കഞ്ചേരി, ജബ്ബാർ ചുങ്കത്ത്,
ജമാൽ ചുങ്കത്ത്, ശിഹാബ് പുതിയോട്ടിൽ, മുഹമ്മദ് കെ.പി എന്നിവർ അനുഗമിച്ചു.