സൗഹൃദക്കൂട്ടായ്മയിൽ നല്ലളം ബസാറിൽ കാരുണ്യ യാത്ര സംഘടിപ്പിച്ചു
നല്ലളം ബസാർ:
ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ധനശേഖരണാർത്ഥം നല്ലളം യൂനിറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു സംഘടിപ്പിച്ച കാരുണ്യ യാത്രയിൽ ഇതര യൂനിയനുകളിൽ പ്രവർത്തിക്കുന്ന ഓട്ടോ തൊഴിലാളികളും പങ്കാളികളായി.
മഹാമാരിയും ഇന്ധനവിലയും പ്രതിസന്ധികൾ തീർക്കുന്ന ഈ സമയത്തും നിർധനരായ രോഗികൾക്ക് സ്വാന്തനമേകാൻ നല്ലളത്തെ ഇരുപതിൽ പരം ഓട്ടോകളാണ് പ്രത്യേക ബാനറും കെട്ടി നിരത്തിലിറങ്ങിയത്. യാത്രക്കാർ ചാർജ്ജ് ചോദിച്ചാൽ ബക്കറ്റ് എടുത്ത് നീട്ടും മിക്കവരും ചാർജ്ജിലധികം തുക ബക്കറ്റിൽ നിക്ഷേപിച്ചു. ബേപ്പൂർ നിയോജക മണ്ടലം എസ്.ടി.യു ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു മണ്ഡലം പ്രസിഡൻ്റ് ഷാഫി നല്ലളം അധ്യക്ഷനായി.യൂനിറ്റ് സെക്രട്ടറി എ ബഷീർ സ്വാഗതം പറഞ്ഞു .സാജനുമ്മൻ ( ഐ എൻ.ടി.യു.സി) സൈനുൽ ആബിദ്, (സി.ഐ.ടി.യു)
എ കെ സക്കീർ ,സി അബ്ബാസ്, എൻ.പി റിയാസ്, കെ സജിത്ത് ഹനീഫ, എൻ മുഹമ്മദലി സംസാരിച്ചു