പ്രമുഖ സാഹിത്യകാരടക്കം കേരളകലാലീഗ്, നേതൃത്ത്വത്തിൽ എന്റെ പാർട്ടിക്ക് എന്റെ ഹദിയ കാമ്പയിനിൽ പങ്കാളികളായി
കോഴിക്കോട് :
പ്രമുഖ കലാ-സാഹിത്യ പ്രവർത്തകരെ പങ്കെട്പ്പിച്ച് കൊണ്ട് എന്റെ പാർട്ടിക്ക് എന്റെ ഹദിയ കാമ്പയിൻ പ്രവർത്തനം കേരള കലാലീഗ്, സംസ്ഥാന കമ്മറ്റിയുടെ നേതൃത്തിൽ തുടരുന്നു. പ്രമുഖ എഴ്ത്ത്കാരനും ഗാനരചയിതാവും കലാസാംസ്കാരിക പ്രവർത്തകനുമായ കാനേഷ് പൂനൂർ, പ്രമുഖ സാമൂഹിക പ്രവർത്തകൻ സി.സി. ജോൺ , തുടങ്ങിയവർ വിവിധ തുകകൾ അയച്ച് കാമ്പയിനിൽ പങ്കാളികളായി. കേരള കലാലീഗ്, സംസ്ഥാന ചെയർമാൻ ടി.എം.സി.അബൂബക്കർ, ഉൽഘാടനം ചെയ്തു. സംസ്ഥാനപ്രസിഡണ്ട് തൽഹത്ത് കുന്ദമംഗലം, അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ബഷീർ പന്തീർപാടം സ്വാഗതമാശംസിച്ചു. സംസ്ഥാനനേതാക്കളായ ടി.കെ.അബ്ദുള്ളക്കോയ, ഖമറുദ്ദീൻ എരഞ്ഞോളി, എന്നിവർ സംസാരിച്ചു. കെ.വി.കുഞ്ഞാദു നന്ദി രേഖപ്പെടുത്തി.