ബാലസംഘം വേനൽ തുമ്പി കലാജാഥാ സ്വാഗതസംഘം രൂപീകരിച്ചു.
കുന്ദമംഗലം ഏരിയയുടെ വേനൽ തുമ്പി കലാജാഥ പരിശീലന ക്യാമ്പ് മെയ് 2 മുതൽ 8 വരെ ചെറുകുളത്തൂരിൽ നടക്കും.
പരിശീലന ക്യാമ്പ് വിജയിപ്പിക്കുന്നതിന് രൂപീകരിച്ച സ്വാഗത സംഘയോഗം സി.പി.ഐ.എം ഏരിയാ സെക്രട്ടറി പി.ഷൈപു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. അനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലസംഘം ജില്ലാ കോർഡിനേറ്റർ ശ്രീദേവ് ഏരിയാ കൺവീനർ സുനിൽ കാവുങ്ങൽ , എം.എം പ്രസാദ് എന്നിവർ സംസാരിച്ചു. ബാലസംഘം ഏരിയാ സെക്രട്ടറി ധീരജ് സ്വാഗതവും പ്രസിഡന്റ് അശ്വനി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ ടി.പി. ശ്രീധരൻ (കൺവീനർ)
എം.എം. പ്രസാദ് (ചെയർമാൻ)
ക്യാമ്പ് മാനേജർ : വിപിൻ വി.കെ