ബസ്സുകളുടെ ചില്ല് പൊട്ടിക്കുന്നയാൾ അറസ്റ്റിൽ
താത്തൂർ ഭാഗത്ത് വെച്ച് ഈ കഴിഞ്ഞ രണ്ടാം തിയ്യതി അർദ്ധരാത്രി യാത്രക്കാരുമായി പോകുകയായിരുന്ന ഫയാസ് ബസ്സിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ച പ്രതി ഭീകരൻ ബിൻഷാം എന്ന അഹമ്മദ് ബിൻഷാദ് മെഹമ്മൂദ് 22 വയസ്സ്, താത്തൂർപൊയിൽ എന്നയാളെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടക്കുന്നതായും, ഈ കുറ്റകൃത്യത്തിലുൾപ്പെട്ടവർക്ക് ഇതിന് മുമ്പ് ചില്ല് തകർക്കപ്പെട്ട കേസ്സുകളിൽ പങ്കുള്ളതായും മാവൂർ CI, ×××× പറഞ്ഞു. പ്രതി മറ്റൊരു ബസ്സിലെ ജീവനക്കാരനായും മാനേജരായും ജോലി ചെയ്യുകയാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് അന്ന് തന്നെ മാവൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ താമരശ്ശേരി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. എസ്.ഐ. സന്തോഷ് കുമാർ, എ.എസ്.ഐ, സജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മോഹനൻ, സുമോദ്, സിവിൽ പോലീസ് ഓഫീസർമാരായ ലിജുലാൽ, സന്തോഷ് എന്നിവരാണ് കേസ്സന്വഷണ സംഘത്തിലെ മറ്റംഗങ്ങൾ.