കെ റെയിൽ സർക്കാറിൻ്റെത് ധിക്കാര സമീപനം :സി.പി ചെറിയ മുഹമ്മദ്
മുക്കം:
ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പാരിസ്ഥിതിക സാമ്പത്തിക വശങ്ങൾ പരിശോധിക്കാതെയും കെ റെയിൽ നടപടികളാരംഭിച്ച സർക്കാർ നടപടി ധിക്കാരപരമാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രസിദ്ധൻ്റ് കെ കോയ അധ്യക്ഷത വഹിച്ചു. "എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ' ഫണ്ട് ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനായി വിവിധ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. ജനറൽ സെക്രട്ടറി എം.പി.കെ അബ്ദുൽ ബറ്, യൂനുസ് പുത്തലത്ത്, പി.എം ബാബു, എം.ടി. സൈദ് ഫസൽ ,നിസാം കാരശേരി, അടുക്കത്തിൽ മുഹമ്മദ് ഹാജി, എൻ.പി ഖാസിം, എ.കെ സാദിഖ്, സലാം തേക്കുംകുറ്റി, നടുക്കണ്ടി അബൂബക്കർ, ഗസീബ് ചാലൂളി, കെ.പി.ഇമ്പിച്ചാലി, പി.അലവിക്കുട്ടി, കെ.എം അഷ്റഫലി സംസാരിച്ചു