വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20) പരിക്കേറ്റത്.
പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവിന്റെ വലത് കൈപ്പത്തി അപകടത്തില്‍ തകര്‍ന്നു.
നാട്ടുകാര്‍ പരിക്കേറ്റ വൈഷ്ണവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.