ചേളന്നൂർ പള്ളിപൊയിലിൽ തീ പിടിച്ചു കത്തി നശിച്ച തായോളി മീത്തൽ ശൈലജയുടെ വീട് വെൽഫെയർ പാർട്ടി എലത്തൂർ മണ്ഡലം നേതാക്കൾ സന്ദർശിച്ചു. ട്രഷറർ കെ. സലാഹുദ്ധീൻ, കമ്മിറ്റി അംഗം വാസു പ്രദീപ്, വാർഡ് 7 യൂണിറ്റ് പ്രസിഡന്റ് പി. എം. ഹാരിസ് മെഹ്റാൻ, ടീം വെൽഫെയർ ക്യാപ്റ്റൻ ഫസ്നാദ് പള്ളിപൊയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഈ ദരിദ്ര കുടുംബത്തിന് എത്രയും പെട്ടെന്ന് വീട് പുനർനിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി അധികൃതരോട് ആവശ്യപ്പെട്ടു.