സ്നേഹ സംഗമവും - സൗഹൃദ ഇഫ്താർ വിരുന്നും.
സ്നേഹതീരം കൂട്ടായ്മ പെരുമണ്ണ. സ്നേഹ സംഗമവും ഇഫ്താർ വിരുന്നും സംഘടിപിച്ചു.
പെരുമണ്ണ പാറക്കണ്ടം കാട്ട് പീടിയക്കൽ വെച്ച് നടന്ന പരിപാടി എ.ഐ.സി.സി. മെബർ ഡോക്ടർ: ഹരിപ്രിയ ഉദ്ഘാടനം ചെയ്തു.
സനേഹതീരം കൂട്ടായ്മ ചെയർമാൻ കെ.സി.എം അബ്ദുൾ ഷാഹിം അദ്ധ്യക്ഷത വഹിച്ചു.
എം.എ റഹ്മാൻ ഫൈസി മാവൂർ മുഖ്യാതിഥിയായി.
മുസ് ലിം ലീഗ് പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറും 10-ാം വാർഡ് മെമ്പറുമായ വി.പി. കബിർ മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി. സി. മെമ്പർ എ.പി. പിതാംബരൻ, യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയേജക മണ്ഡലം പ്രസിഡന്റും - കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സുജിത്ത് ഒളവണ്ണ, ലെൻസ്ഫെഡ് ജില്ല സെക്രട്ടറി കെ.ഇ ഫസൽ, ഐ.എൻ.ടി.യു.സി ദേശിയ നിർവ്വാഹക സമിതി അംഗം ഷബീബ് അലി വെള്ളായിക്കോട് ,യൂത്ത് കോൺഗ്രസ് പെരുമണ്ണ മണ്ഡലം പ്രസിഡൻറ് രാഗീഷ്,അബ്ദുൾ ലത്തീഫ് ,രമേശൻ കരിയാട്ട്, തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി രജിൻ പി. സ്വാഗതവും അസ്ലം ബിൻ അബ്ദുള്ള നന്ദിയും പറഞ്ഞു.