Peruvayal News

Peruvayal News

നെൽകൃഷിയുടെ കൊയ്ത്തുത്സവം

നെൽകൃഷിയുടെ കൊയ്ത്തുത്സവം നടന്നു

പെരുമണ്ണ : 
പെരുമണ്ണ പഞ്ചായത്ത് തരിശുരഹിത പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി പഞ്ചായത്ത് നേത്യത്വത്തിൽ 
കുറഞ്ഞോളത്ത് പാലം പാടശേഖരസമിതി അംഗങ്ങൾ 7,8 വാർഡുകളിലായി 6 ഏക്കറോളം വരുന്ന തരിശു ഭൂമിയിൽ നെൽകൃഷിയുടെ കൊയ്ത്തുത്സവം വെണ്ണീർ പാടത്ത് നടന്നു . അഡ്വ: പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ പി ശ്യാംദാസ്  റിപ്പോർട്ട് അവതരിപ്പിച്ചു. പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ , ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺ പുറ , സ്റ്റാന്റിഗ് കമ്മറ്റി അംഗങ്ങളായ കെ പ്രേമദാസൻ , ദീപ കാമ്പുറത്ത്, എംഎ പ്രതീഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്യാമള പറശ്ശേരി , കെ അജിത . പഞ്ചായത്ത് അംഗം വി പി കബീർ , പഞ്ചായത്ത് സെക്രട്ടറി എൻ ആർ രാധിക , വിജയൻ വിളക്കുമഠം , കൃഷ്ണൻ ചാലിൽ എന്നിവർ സംസാരിച്ചു . വാർഡ് അംഗം പി ആരിഷ് സ്വാഗതവും പാടശേഖര സമിതി കൺവീനർ ദാസൻ വിളക്കുമഠം നന്ദിയും പറഞ്ഞു .
Don't Miss
© all rights reserved and made with by pkv24live