അങ്കണവാടികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു
പെരുമണ്ണ:
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. മാർച്ചാലിൽ അംഗനവാടിയിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി ഉഷ അധ്യക്ഷം വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ്, വാർഡ് മെമ്പർ സുധീഷ് കൊളായി, എ.സി.ഡി.എസ് സൂപ്പർവൈസർ തങ്കമണി, ഷമീദ് പാലക്കൽ, സൗദാമിനി ടീച്ചർ എന്നിവർ സംസാരിച്ചു