സമസ്ത പൊതുപരീക്ഷയിൽ അടിവാരം നൂറുൽ ഹുദ ഹയർ സെക്കണ്ടറി മദ്രസ്സക്ക് വീണ്ടും നൂറുമേനി വിജയം
അടിവാരം :
സമസ്ത പൊതു പരീക്ഷയിൽ അടിവാരം നൂറുൽ ഹുദ ഹയർ സെക്കന്ററി മദ്റസക്ക് വീണ്ടും നൂറുമേനി വിജയം.പരീക്ഷ എഴുതിയ
88 വിദ്യാർത്ഥികളും വിജയിച്ച് വീണ്ടും വിജയ തുടർച്ച നിലനിർത്തി.പത്താം ക്ലാസിൽ ടോപ്പ് പ്ലസ് റാങ്കിന്റെ വിജയം നേടിയത് ഇരട്ടി മധുരമായി
പത്താം തരത്തിൽ പി,കെ,മനാഫ് മാസ്റ്ററുടെ മകൾ ഫാത്തിമ റിൻഷ 400ൽ 391 മാർക്കും നേടി ടി മുത്തു അബ്ദുസ്സലാമിന്റെ മകൾ ഹിബ മെഹ്ജബിൻ ഡിസ്റ്റിംക്ഷനും ഏഴാം തരത്തിൽസുബൈർ മകൻ സഹദ് അഹ്മദ് ഡിസ്റ്റിംക്ഷനും നേടി
പന്ത്രണ്ടാം ക്ലാസ്സിൽ പരീക്ഷ എഴുതിയ എട്ടു പേരിൽ എല്ലാവരും വിജയിച്ചു
പത്താം തരത്തിൽ പരീക്ഷ എഴുതിയ പതിനെട്ട് പേരിൽ ഒരു ടോപ്ലസ്,ഒരു ഡിസ്റ്റിംഗ്ഷൻ,14 ഫസ്റ്റ് ക്ലാസ്, 2സെക്കന്റ് ക്ലാസ്സ് വിജയികളും ഏഴാം ക്ലാസിൽ മുപ്പത് പേരിൽ ഒരു ഡിസ്റ്റിംഗ്ഷൻ,
ഇരുപത്തിഒന്ന് ഫസ്റ്റ് ക്ലാസ് രണ്ട് സെക്കന്റ് ക്ലാസ്, ആറ് തേർഡ് ക്ലാസ്സ് വിജയികളും അഞ്ചാം തരത്തിൽ പരീക്ഷ എഴുതിയ 32 പേരിൽ നാല് ഫസ്റ്റ് ക്ലാസ്,മൂന്നു സെക്കൻറ് ക്ലാസ് ഇരുപത്തി അഞ്ചു തേർഡ് ക്ലാസ് വിജയികളുമാണുള്ളത്.
പൊതുപരീക്ഷയിൽ ഉന്നത വിജയം നേടി നൂറുൽ ഹുദയുടെ അഭിമാനങ്ങളായ മുഴുവൻ വിദ്യാർത്ഥികളേയും മഹല്ല് കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമം വരും ദിവസം തന്നെ നടക്കും.
അക്കാദമികവും ബൗദ്ധികവുമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാനേജ്‍മെന്റ് മഹല്ല് കമ്മിറ്റി എന്നും മുന്നിലാണ്
വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് ഈ അടുത്ത കാലത്ത് മഹല്ല് കമ്മിറ്റി നടത്തിയത് വിശാലമായ ക്ലാസ്റൂമുകൾ ആധുനിക രീതിയിലുള്ള ഓഫീസ് സംവിധാനം സൗകര്യപ്രദമായി ഇന്റർ ലോക്ക് പാകിയ മുറ്റം
പ്രഗൽഭരായ ഉസ്താദുമാർ
ഇടയ്ക്കിടെ നടത്തുന്ന മോട്ടിവേഷൻ ക്ലാസുകൾ , സ്‌പെഷൽ ക്ലാസുകൾ പ്രാക്ടിക്കൽ ക്ലാസുകൾ റംസാൻ സ്പെഷ്യൽ ഖുർആൻ ക്ലാസുകൾ
എല്ലാം ചേർന്ന് വന്നപ്പോഴുള്ള ഈ സന്തോഷത്തിന് ഇരട്ടി തിളക്കമുണ്ട്