വിലക്കയറ്റത്തിനെതിരെ എസ്.ടി.യു
കൺവൻഷൻ പ്രതിഷേധിച്ചു
ഫറോക്ക്:
നിത്യോപയോഗ സാധനങ്ങളുടെ വില ദിനം പ്രതി കുത്തനെ കൂടുകയാണ്. പെട്രോൾ,പാചക വാതകം എന്നിവയുടെ ഭീമമായ വർദ്ധനവ് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. പോരാത്തതിന് നികുതി വർദ്ധിപ്പിച്ച് അവരെ ദ്രോഹിക്കുകയും ചെയ്യുന്നു. കേന്ദ്ര-കേരള സർക്കാരുകളുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ എസ്.ടി.യു ബേപ്പൂർ നിയോജക മണ്ഡലം കൺവൻഷൻ പ്രതിഷേധിച്ചു.
ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എൻ മുഹമ്മദ് നദീർ അധ്യക്ഷനായി. എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു പോക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുരസ്കാര ജേതാവ് എ.ടി അബ്ദു മുഖ്യാതിഥിയായി . തയ്യൽ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു.ജില്ലാ ട്രഷറർ എം.കെ റംല പെരുമണ്ണ, ഫറോക്ക് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി ബൽക്കീസ്,
എ. മൂസക്കോയ ഹാജി, ഷാഫി നല്ലളം, സി.വി എ കബീർ,കൗൺസിലർ കെ മുഹമ്മദ് കോയ , ഷഫീഖ് ബേപ്പൂർ, കെ .സി ശ്രീധരൻ , ,എം.എം ഷഫീഖ്, റമീസ് കേരള, സി നവാസ്, കെ കാസി ഖാൻ
സംസാരിച്ചു