പച്ചക്കറി വിളവെടുപ്പ് നടത്തി
സി.പി.ഐ(എം) പന്നിക്കോട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ക്യാമ്പയിന്‍റെ ഭാഗമായി പന്നിക്കോട് തായാട്ട് പാടത്ത് ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി. ജമീല നിര്‍വ്വഹിച്ചു. സി.പി.ഐ(എം) തിരുവമ്പാടി ഏരിയാ കമ്മിറ്റിയംഗം ജോണി ഇടശ്ശേരി, ലോക്കല്‍ സെക്രട്ടറി ബിനോയ് ടി ലൂക്കോസ്, സന്തോഷ് സെബാസ്റ്റ്യന്‍, സി. ഹരീഷ്, പി. സുനില്‍, കെ. ഉണ്ണികൃഷ്ണന്‍, ഷാജു പ്ലാത്തോട്ടം, കെ. മുരളീധരന്‍, കെ.സി. വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.