Peruvayal News

Peruvayal News

സ്കൗട്ട് ആന്‍റ് ഗൈഡ്സ് നിര്‍മ്മിച്ചു നല്‍കിയ സ്നേഹഭവനം പി.ടി.എ റഹീം എം.എല്‍.എ കൈമാറി

സ്കൗട്ട് ആന്‍റ് ഗൈഡ്സ് നിര്‍മ്മിച്ചു നല്‍കിയ സ്നേഹഭവനം 
പി.ടി.എ റഹീം എം.എല്‍.എ കൈമാറി

കുന്ദമംഗലം സ്കൗട്ട് ആന്‍റ് ഗൈഡ്സ് അസോസിയേഷന്‍ നിര്‍ധനരായ രണ്ട് കുട്ടികള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ദാനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ശിവഗിരിയിലാണ് സ്നേഹഭവനം എന്ന പേരില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്.

കുന്ദമംഗലം ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയും കുന്ദമംഗലം ഈസ്റ്റ് എ.യു.പി സ്കൂളിലെ ഓട്ടിസം  ബാധിച്ച ഒരു പെണ്‍കുട്ടിയും അടങ്ങിയ കുടുംബം അടച്ചുറപ്പില്ലാത്ത കൊച്ചുവീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. ഈ കുടുംബത്തിന്‍റെ പ്രയാസം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സ്കൗട്ട് ആന്‍റ് ഗൈഡ്സ് ലോക്കല്‍ അസോസിയേഷന്‍ ഇവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ മുമ്പോട്ട് വന്നത്.

6 ലക്ഷത്തോളം രൂപ ചെലവില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച സ്നേഹഭവനത്തിന്‍റെ നിര്‍മ്മാണത്തിന് സ്കൗട്ട് ആന്‍റ് ഗൈഡ്സ്, അധ്യാപകര്‍, വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ഫണ്ട് കണ്ടെത്തിയത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി മാധവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ സുരേഷ് ബാബു, ലയണ്‍സ് ക്ലബ് പ്രധിനിധി എന്‍.വി അന്‍വര്‍, കെ രാമചന്ദ്രന്‍, സി.കെ ബീന, പി പ്രശാന്ത്, കെ അജിത്, സി പ്രേമരാജന്‍, രാമചന്ദ്രന്‍ പന്തീരടി, സി ഭാഗ്യം, വി.ഡി സേവ്യര്‍, വിനോദ് മാസ്റ്റര്‍, അജിത് കുമാര്‍, ഒ കല, പി പ്രേമരാജന്‍, രാജേന്ദ്രന്‍, നികേഷ്കുമാര്‍, ജ്യോതി ലക്ഷ്മി, ഉണ്ണികൃഷ്ണന്‍, ജയപ്രകാശന്‍ സംസാരിച്ചു. കെ വിനോദിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഇ.ഒ കെ.ജെ പോള്‍ സ്വാഗതവും ജമാലുദ്ധീന്‍ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live