ഇന്ധന വിലവർദ്ധനവിനെതിരെ
സിപിഐ ധർണ്ണ :
രാമനാട്ടുകര:
ഇന്ധന വിലവർദ്ധനവിനെതിരെ സിപിഐ രാമനാട്ടുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
സമരം സിപിഐ മണ്ഡലം സെക്രെട്ടറിയേറ്റ് അംഗം അഡ്വ.കെ.സി.അൻസാർ ഉത്ഘാടനം ചെയ്തു
രാജേഷ് നെല്ലിക്കോട് അധ്യക്ഷത വഹിച്ചു.
ലോക്കൽ സെക്രട്ടറി മജീദ് വെൺമരത്ത്,വി എ.സലിം
മുനിസിപ്പൽ കൗൺസിലർ പികെ. അഫസൽ തുടങ്ങിയവർ
പ്രസംഗിച്ചു
ശരീഫ് കോടമ്പുഴ,കെ ഷിജോ,ഷംസു ചാലിൽ ,വി.എ.റസാക്ക്,കെ.സമദ് ,ശ്രീധരൻ നടുക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി