ജില്ലാ അതിർത്ഥിയിൽ ഇഫ്താർ ഒരുക്കി സ്നേഹപൂർവ്വം യൂത്ത് ലീഗ്
രാമനാട്ടുകര :
ജില്ലാ അതിർത്ഥിയുടെ പ്രവേശന കവാടമായ വൈദ്യരങ്ങാടിയിൽ യാത്രക്കാർക്ക് ലഘു നോമ്പുതുറ കിറ്റ് ഒരുക്കി ' സ്നേഹപൂർവ്വം യൂത്ത് ലീഗ്' എന്ന ക്യാപ്ഷഷനിൽ നടത്തുന്ന ഇഫ്താർ ടെന്റ് നോമ്പുകാരായ യാത്രക്കാർക്ക് ആശ്വാസമാകുന്നു.
ദീർഘ ദൂര ബസ് , ഓട്ടോ-ടാക്സി, സ്വകാര്യ വാഹനങ്ങൾ
കാൽ നടയാത്രക്കാർ തുടങ്ങി എല്ലാ യാത്രക്കാരും ഇവിടെ നിർത്തി നോമ്പ് തുറക്കിറ്റ് വാങ്ങിക്കിന്നുണ്ട്. ഈത്തപ്പഴം, വെളളം, മറ്റു പഴങ്ങൾ ലഘു എണ്ണക്കടികൾ അടങ്ങിയ കിറ്റാണ് നൽകുന്നത്. റമദാനിന്റെ മുഴുവൻ ദിനങ്ങളിലും ഇത് തുടരുമെന്ന് സംഘാടകരായ വൈദ്യരങ്ങാടിയില മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞു.
കൗൺസിലർ അൻവർ സാദിഖ് പൂവ്വഞ്ചേരി, പാച്ചീരി സൈതലവി, എം കെ റഫീഖ് , വി ഉമ്മർ, പി സജാദ് , വി മുഹസിർ, അജ്നാസ് നടുക്കണ്ടി, നാഫിഹ് പൂവഞ്ചേരി, കെ മുസ്തഫ, എം. എ ഹകീം, മുഹമ്മദ് ഗനി എന്നിവർ നേതൃത്വം നൽകി വരുന്നു