ആയിരാണംവീട് ഫാമിലി ഇഫ്താർ സംഗമം
കുറ്റിച്ചിറ മിശ്കാൽ പളളിയോട് ചേർന്ന് നിൽക്കുന്ന ആയിരാണം വീട് ആയിശബി അബൂബക്കർ ഫാമിലി ഇഫ്താർ സംഗമം കുടുംബാംഗങ്ങൾക്ക് വേറിട്ട അനുഭവമായി.
പരേതയായ ആയിശബി അബൂബക്കർ ദമ്പതികളുടെ മക്കളും മരുമക്കളും അവരുടെ മക്കളും പേരക്കുട്ടികളും അടങ്ങുന്ന 150 ഓളം പേർ കുറ്റിച്ചിറ ആയിരാണം വീട്ടിലാണ് സംഗമിച്ചത്.സമൂസയും ഉന്നക്കായയും ഫ്രൂട്ട്സും കഴിച്ച് നോമ്പ് തുറന്ന കൊച്ചു കുട്ടികളുൾപ്പടെ ബിരിയാണിയും ശേഷം തറാവീഹ് നമസ്കാരവും കഴിഞ്ഞാണ് പിരിഞ്ഞത്.മുതിർന്ന അംഗം എ വി മുഹമ്മദ് അബ്ദുറഹിമാൻ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.