Peruvayal News

Peruvayal News

സിയെസ്‌കൊ ഇഫ്താർ സംഗമം നടത്തി.

സിയെസ്‌കോയുടെ ഇഫ്താർ സംഗമം ശ്രദ്ധേയമായി

കോഴിക്കോട്: 
സിയെസ്‌കൊ ഇഫ്താർ സംഗമം നടത്തി. സംഗമത്തിൽത്തിൽ വെച്ച്
സ്ഥലം മാറി പോകുന്ന ചെമ്മങ്ങാട്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ എ.കെ.ശ്രീകുമാറിനെ സിയെസ്‌കോ പ്രസിഡണ്ട് എഞ്ചിനീയർ പി.മമ്മത്‌കോയ പൊന്നാടയണിയിച്ചു ആദരിച്ചു.

നാലുവർഷത്തോളം തെക്കെപ്പുറവും കുറ്റിച്ചിറയുമടങ്ങുന്ന പ്രദേശത്തിലെ ക്രമസമാധാന പരിപാലനത്തിൽ ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ പോലീസുദ്യോഗസ്ഥനാണ് എ.കെ.ശ്രീകുമാറെന്ന് സംഗമം അഭിപ്രായപ്പെട്ടു.ഡോ. ഐ പി. അബ്ദുസ്സലാം റമസാൻ സന്ദേശം നല്കി. മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സജീവൻ,കൗൺസിലർമാരായ കെ.മെയ്തീൻ കോയ,എസ് കെ അബൂബക്കർ, മുഹ്‌സിന, പൗരപ്രമുഖർ,ലേഡീസ് വിംഗ് യൂത്ത് വിംഗ് പ്രതിനിധികൾ പങ്കെടുത്തു.ജന:സെക്രട്ടരി എസ് .സർഷാർ അലി സ്വഗതവും കെ.നൗഷാദലി നന്ദിയും പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live