Peruvayal News

Peruvayal News

LDF സർക്കാരിന്റെ മദ്യനയം ആസൂത്രിതമായ കൊള്ളയാണെന്ന് മുൻ MLA യു.സി രാമൻ അഭിപ്രായപ്പെട്ടു.

LDF മദ്യനയം ആസൂത്രിത കൊള്ള - യു.സി. രാമൻ

കുന്ദമംഗലം:
 LDF സർക്കാരിന്റെ മദ്യനയം ആസൂത്രിതമായ കൊള്ളയാണെന്ന് മുൻ MLA യു.സി രാമൻ അഭിപ്രായപ്പെട്ടു.
കപ്പയിൽ നിന്നു പോലും മദ്യമുണ്ടാക്കാൻ തീരുമാനിച്ച എൽ ഡി എഫ് ഗവർമെന്റിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് എൽ.എൻ.എസ്. സംസ്ഥാന കമ്മറ്റി  പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡയക്കൽ സമരം കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ കത്തയക്കൽ പരിപാടി കുന്ദമംഗലം പോസ്റ്റ് ഓഫീസിന് മുമ്പിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് എൽ.ഡി.എഫ് പുറത്തിറക്കിയ
പ്രകടന പത്രിക മുഖ്യമന്ത്രി ഒന്ന് കൂടി വായിക്കണം. അതിലൂടെ ഘട്ടം ഘട്ടമായി സമ്പൂർണ്ണ മദ്യനിരോധനം എന്ന ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ പിണറായി സർക്കാർ ആർജ്ജവം കാണിക്കണം.
തലക്ക് വെളിവുള്ളവരും കാലിന്ന് ബലമുള്ളവരും ഈ സർക്കാരിന്നെതിരെ ചിന്തിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

എൽ.എൻ.എസ്സ് സൗത്ത് ജില്ലാ സെക്രട്ടറിമാരായ സുബൈർ നെല്ലൂളി , ടി.എം.സി.അബൂബക്കർ .
വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ടി കെ. സീനത്ത്, വനിതാ വിംഗ്
ജില്ലാ സെക്രട്ടറി എ.പി. സഫിയ  എൽ.എൻ.എസ് സൗത്ത് ജില്ലാ യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് ജി.കെ ഉബൈദ്, യൂത്ത് വിങ്ങ് ജില്ലാ സെക്രട്ടറി ജിജിത്ത് പൈങ്ങോട്ട് പുറം,സംസാരിച്ചു. എൽ.എൻ.എസ്സ് കുന്ദമംഗലം മണ്ഡ വനിതാ വിംഗ് പ്രസിഡണ്ട് ജുമൈല കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. കുന്നമംഗലം മണ്ഡലം എൽ എൻ.എസ് വനിതാ വിംഗ് ജനറൽ സെക്രട്ടറി ടി.കെ. സൗദ, മണ്ഡലം വനിതാ വിങ്ങ് ട്രഷറർ റംല പെരുമണ്ണ, കുന്ദമംഗലം പഞ്ചായത്ത് വനിതാവിംഗ് പ്രസിഡണ്ട് ഇഎം സുബൈദ, കുന്ദമംഗലംപഞ്ചായത്ത് എൽ.എൻ.എസ് വൈസ് പ്രസിഡണ്ട് എം.ഷംസുദ്ദീൻ, സനൂപ് റഹ്മാൻ കുന്ദമംഗലം, അശ്റഫ് പുളിക്കൽ താഴം,  സംബന്ധിച്ചു. എൽ.എൻ.എസ്,മണ്ഡലം ജനറൽ സെക്രട്ടറി റസാഖ് പനച്ചിങ്ങൽ സ്വാഗതവും - എൽ.എൻ.എസ് കുന്ദമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഖമറുദ്ദീൻ എരഞ്ഞോളി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live