കോടഞ്ചേരിയിലെ മിശ്രവിവാഹം; ജോര്‍ജ്ജ് എം തോമസിന്റെ വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരെ മുക്കത്ത് ജനരോഷമിരമ്പി
മുക്കം: ജാതിമത ചിന്തകള്‍ക്കതീതമായി മാനവികതക്കായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന സി.പി.എം നേതാക്കളുടെ ഉള്ളിലുള്ള വര്‍ഗീയതയാണ് കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാവ് ജോര്‍ജ് എം.തോമസിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി പറഞ്ഞു.മിശ്രവിവാഹവുമായിബന്ധപ്പെട്ട് ജോര്‍ജ് എം.തോമസ് മുസ്ലിം സമുദായത്തിന് നേരെ നടത്തിയ വര്‍ഗീയ നുണപ്രചാരണത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുക്കത്ത് നടത്തിയ ജനരോഷം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവമ്പാടിയില്‍ സൗഹൃദത്തോടെ കഴിഞ്ഞിരുന്ന വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ രാഷ്ടീയ ലാഭത്തിനായി ഭിന്നതയുണ്ടാക്കാന്‍ചുക്കാന്‍ പിടിച്ച നേതാവാണ് ജോര്‍ജെന്നും, അതിന്റെ ഫലമാണ് മണ്ഡലത്തിലെ സി.പി.എമ്മിന്റ വിജയമെന്നും കരുതുന്നതായിഅദ്ദേഹം പറഞ്ഞു.