മുക്കം നഗരസഭ ഇനി
വാതിൽപടി സേവനത്തിലേക്ക്
സർക്കാർ സേവനങ്ങൾ വിവിധ കാരണങ്ങളാൽ ലഭിക്കാത്തവർക്ക് പ്രായാധിക്യം ഗുരുതര രോഗം കാരണം ചലനശേഷി നഷ്ടപ്പെട്ട വർ, വയോജനങ്ങൾ, വിവിധ രോഗങ്ങളാൽ അവശരായവർ, കിടപ്പുരോഗികൾ, പരപ്ലീജിയ രോഗികൾ, മാരക രോഗബാധിതർ, ഭിന്നശേഷിക്കാർ, ഈ വിഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയവർ, അതി ദരിദ്രർ ഈ വിഭാഗത്തിൽ പെടുന്ന വർക്ക് സർക്കാർ സേവനം വീടുകളിൽഎത്തിക്കുന്നതാണ് ഈ പദ്ധതി.
ഈ പദ്ധതിക്ക് നഗരസഭ തലത്തിലും ഡിവിഷൻ തലത്തിലും കമ്മറ്റികൾ രൂപീകരിക്കും
മുനിസിപ്പൽ തല കമ്മിറ്റി ഇതിനകം രൂപീകരിച്ചു മുൻസിപ്പൽ ചെയർമാൻ ഇതിന്റെ അധ്യക്ഷനായും സെക്രട്ടറി ഇതിന്റെ കൺവീനറായും ആണ് പ്രവർത്തിക്കുക....
സർക്കാർ മാനദണ്ഡപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവർത്തകർ വഴിയാണ് ഈ സേവനങ്ങൾ വീടുകളിൽ എത്തിക്കുവാൻ ഉദ്ദേശിക്കുന്നത്.
വാതിൽപടി സേവനത്തിന്റെ ആദ്യ ഘട്ടം
പെൻഷൻ അപേക്ഷ, മാസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്', മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, അവശ്യ മരുന്നുകൾ, എന്നീ സേവനങ്ങളാണ് ആരംഭിക്കുന്നത്.
തുടർന്ന് മറ്റു സേവന മേഘങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കും.
മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്...
മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ നടന്ന നഗര സഭ കൗൺസിലർമാർക്കുള്ള ഏകദിന പരിശീലന പരിപാടി മുക്കം നഗരസഭാ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദിനി പരിപാടിയിൽ അധ്യക്ഷതവഹിച്ചു
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വിശദീകരണം, അപേക്ഷ
പെൻഷൻ അപേക്ഷ മാസ്റ്ററിംഗ് ഇവയുടെ ഓൺലൈനിൽ ഉള്ള അപേക്ഷയും വിശദീകരണവും. ലൈഫ് സർട്ടിഫിക്കറ്റ് മായി ബന്ധപ്പെട്ട വിഷയത്തിലുള്ള സംശയ നിവാരണവും അപേക്ഷയും എല്ലാം ക്ലാസിൽ പ്രതിപാദിച്ചു
കില ഫാകൽട്ടികളായ പി രാജൻ, വി മോയിൻ, അബ്ദുൽമജീദ്, ബേബി.വിജീഷ് പര വേരി എന്നിവർ വിവിധ
സെഷനുകളിൽക്ലാസ്സെടുത്തു......