പുതുവസ്ത്രങ്ങള്‍ സമ്മാനിച്ച് വെല്‍ഫെയര്‍പാര്‍ട്ടിയുടെ കൈത്താങ്ങ്.
മുക്കം : അടിക്കടിയുള്ള ഇന്ധന വിലവര്‍ധനവും നിത്യോപയോഗ സാധന വിലവര്‍ധനവും മൂലം പ്രയാസമനുഭവിച്ച കുടുംബാംഗങ്ങള്‍ക്ക് വിഷു, ഈസ്റ്റര്‍, റംസാന്‍ ആഘോഷിക്കാന്‍ പുതുവസ്ത്രങ്ങള്‍ സമ്മാനിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കൈത്താങ്ങ്. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയാണ് സുമനസ്സുകളുടെ സഹകരണത്തോടെ പുതുവസ്ത്ര വിതരണ പദ്ധതി ആരംഭിച്ചത്.
മണ്ഡലത്തിലെ നൂറിലധികം പേര്‍ക്കുള്ള പുതുവസ്ത്രങ്ങള്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി മുക്കം നഗരസഭ കൗണ്‍സിലര്‍ ഫാത്തിമ കൊടപ്പനക്ക് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കെ.സി അധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ കൗണ്‍സലര്‍മാരായ ഗഫൂര്‍ മാസ്റ്റര്‍, സാറ കൂടാരം, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി സീനത്ത്, കാരശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, പാര്‍ട്ടി മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി, ഹാജറ പി.കെ എന്നിവര്‍ സംസാരിച്ചു.