മാവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് (കിഴക്കേ കായലം) മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
എന്റെ പാർട്ടിക്ക് എന്റെ ഹദിയ പ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ "എന്റെ പാർട്ടിക്ക് എന്റെ ഹദിയ" എന്ന തലവാചകത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തന ഫണ്ട് സമാഹരണ യജ്ഞത്തിൽ വാർഡ് തലത്തിലുള്ള പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി മാവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് (കിഴക്കേ കായലം) മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
ഊർക്കടവ് മദ്രസ അങ്കണത്തിൽ വെച്ച് വാർഡ് മുസ്ലിം ലീഗ് ട്രഷറർ പി കെ നാസറിന്റെ ആദ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് നേതാവും യുവ പ്രഭാഷകനുമായ ലത്തീഫ് മാസ്റ്റർ ഊർക്കടവ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി അബ്ദുൽസലാം സ്വാഗത ഭാഷണം നിർവഹിച്ചു... ഊർക്കടവ് ശാഖാ മുസ്ലിം ലീഗ് യൂത്ത് ലീഗ് ഗ്ലോബൽ കെഎംസിസി, എം എസ് എഫ് നേതാക്കളായ..ഗഫൂർ കായലം, ഷമീം ഊർക്കടവ്, സിദ്ദിഖ് തറോൽ, മുനീർ കായലം, സദഖത്തുള്ള, എ കെ സലാം, സലാം തറോൽ, ജാഫർ കായലം, റിയാസ് കായലം, എ കെ മുഹമ്മദ്,എ കെ അബ്ദുറഹിമാൻ, ഫാസിൽ തറോൽ,മുഹമ്മദ് സിനാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു....