ശ്രദ്ധേയമായി പാഴൂർ മെഗാ ഇഫ്താർ മീറ്റ്
മാവൂർ:
ആബാലവൃദ്ധം സംഗമിച്ച മെഗാ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. 'നാട്ടുവർത്തമാനം’ വാട്സാപ്പ് കൂട്ടായ്മയാണ് പാഴൂർ മിനി സ്റ്റേഡിയത്തിൽ മെഗാ ഇഫ്താർ ഇഫ്താർ സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 1500 ലധികം പേരാണ് ഇഫ്താറിൽ പങ്കെടുത്തു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഇ.പി. വത്സല അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, േബ്ലാക്ക് പഞ്ചായത്ത് അംഗം സുഹ്റ വെള്ളങ്ങോട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എ. റഫീഖ്, ശിവദാസൻ ബംഗ്ലാവിൽ, മാവൂർ സി.ഐ കെ. വിനോദൻ, മുന്നൂര് മഹല്ല് പള്ളി ഇമാം, കെ.എ. ഖാദർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. നജീബ് മാസ്റ്റർ ഇഫ്താർ സന്ദേശം നൽകി. പി.ടി. അമീൻ സ്വാഗതവും പി. ജലീൽ മാസ്റ്റർ നന്ദിയും പറഞ്ഞു.